പ്രവാസികളായ യുവാക്കളുടെയും വിദ്യാർഥികളുടെയും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ വികസനത്തിലും അവരുടെ ഐഡന്റിറ്റി രൂപവത്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടാണ് രിസാല സ്റ്റഡി സർക്കിൾ (RSC) പ്രവർത്തിക്കുന്നത്.
ഭാവി തലമുറയുടെ Knowledge, Vibe, Influence, Preferences എന്നിവയെല്ലാം വ്യത്യസ്തമായിരിക്കുമല്ലോ!
ഇവയെല്ലാം പരിഗണിച്ചു കൊണ്ട് സംഘടനയുടെ വരും കാലത്തേകുള്ള ആശയവും സമീപനവും പരിപാടികളും
രീതിശാസ്ത്രങ്ങളും രൂപപ്പെടുത്തുവാൻ വേണ്ടി 'വിഷനേറിയം' എന്ന ടൈറ്റിലിൽ ആശയ ശേഖരണം നടക്കുകയാണ്.
അടുത്ത കുറച്ച് പതിറ്റാണ്ടുകൾ മുൻകൂട്ടി കണ്ട് കാലാനുസൃതമായ എന്ത് മാറ്റങ്ങൾ ആണ് താങ്കൾ ഒരു യുവ വിദ്യാർത്ഥി സംഘടനയിൽ കാണാൻ ആഗ്രഹിക്കുന്നത്? താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും, ആശയങ്ങളും, നിർദ്ദേശങ്ങളും തേടുന്നു.